Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമഴക്കാല മുന്നൊരുക്കം:...

മഴക്കാല മുന്നൊരുക്കം: വിദ്യാലയങ്ങളുടെയും സ്കൂൾ ബസുകളുടെയും ഫിറ്റ്നസ് മേയ് 28ന് മുമ്പ് ഉറപ്പാക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  സ്കൂൾ ബസുകളുടെ ഫിറ്റ്നസ് എന്നിവ മേയ് 28ന് മുമ്പ് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക്  ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശം നൽകി. മഴക്കാലമുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിദ്യാലയങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുക, വെള്ളക്കെട്ട് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം. ജില്ലയിലെ 394 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കാനും തഹസിൽദാർമാർക്ക് ജില്ലാ കളക്ടര്‍ നിർദ്ദേശം നൽകി.

ജില്ലയിലെ എംസിഎഫ്, മിനി എംസിഎഫുകളിൽ മാലിന്യങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ ഈ മാസം 31ന് മുമ്പായി ബന്ധപ്പെട്ട ഏജൻസികൾക്ക് ഇവ കൈമാറാന്‍ അടിയന്തര നടപടികൾ എൽഎസ്ജിഡി സ്വീകരിക്കണം. ഓരുമുട്ടുകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് മൈനർ ഇറിഗേഷന്‍ വിഭാഗത്തോടും തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തു നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാൻ മേജർ ഇറിഗേഷന്‍ വകുപ്പിനോടും നിർദേശിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പിഡബ്ല്യൂഡി റോഡുകളുടെ വശങ്ങളിലുള്ള കനാലുകൾ അടിയന്തരമായി വൃത്തിയാക്കുന്നതിനും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകാനും യോഗത്തിൽ തീരുമാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടക്കാരനെ ഉപദ്രവിച്ചവരെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം : അഞ്ച് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ഉടമയെ ഉപദ്രവിച്ച യുവാക്കളുടെ സംഘത്തെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവം. സമീപത്തെ ...

നവരാത്രി മഹോത്സവം : പനച്ചിക്കാട് സംഗീത നൃത്തോത്സവത്തിൽ വൻ ഭക്തജനത്തിരക്ക്

കോട്ടയം : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും വൻ ഭക്തജന തിരക്ക്. എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സം....
- Advertisment -

Most Popular

- Advertisement -