തിരുവല്ല : എം സി റോഡിൽ കുറ്റൂർ ഗവ ഹയർ സെക്കൻ്റി സ്ക്കൂളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും പരിക്ക്. ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവല്ല ഭാഗത്തേക്ക് പോയ ഇരുവാഹനങ്ങളും മുൻപിൽ പോയ മറ്റൊരു വാഹനം മുന്നറിയിപ്പ് ഇല്ലാതെ തിരിച്ചപ്പോൾ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താൽ ബൈക്കിൽ വന്ന അമ്മയും മകനും കാറിന്റെ മുകളിലൂടെ മറു സൈഡിൽ വീണു.
ഇന്ന് രാവിലെ 9 മണിക്കായിരുന്നു അപകടം. സംഭവത്തോട് അനുബന്ധിച്ച് അര മണിക്കൂറോളം തിരുവല്ല – ചെങ്ങന്നൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അമ്മയും മകനേയും നാട്ടുകാർ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.