കൊട്ടാരക്കര : ട്രെയിനിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ മിനി(42)യാണ് ഭർത്താവിന്റെയും മകളുടെയും കൺമുന്നിൽ ട്രെയിനിൽനിന്നു വീണുമരിച്ചത് .തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
സേലത്ത് നഴ്‌സിങ് വിദ്യാർഥിനിയായ ഏക മകൾ നിമിഷയെ യാത്രയാക്കാനാണ് മിനിയും ഭർത്താവ് ഷിബുവും എത്തിയത്.മകളുടെ ബാഗുകളും മറ്റും സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറി.എന്നാൽ ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ പാളത്തിലേക്കു വീഴുകയായിരുന്നു.തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .






