Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയുടെ വിദേശകാര്യ...

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം

ന്യൂഡൽഹി : ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം. ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് മിസ്രിക്കും പെൺമക്കൾക്കുമെതിരെ അധിക്ഷേപ വാക്കുകളും ട്രോളുകളുമായി സൈബർ ആക്രമണം നടന്നത് . വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിടുന്നത്.

അഭിഭാഷകയായ മിസ്രിയുടെ മകളുടെ പൗരത്വവും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി അവർചെയ്ത നിയമസഹായവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ കമന്റുകൾ ഇട്ടത് . സൈബർ അധിക്ഷേപം രൂക്ഷമായതോടെ വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്. അതേസമയം , മിസ്രിയെ പിന്തുണച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇസ്രേയൽ ആക്രമണം : ഇറാൻ സംയുക്ത സൈനിക മേധാവിയും ഐആർജിസി തലവനും കൊല്ലപ്പെട്ടു

ടെഹ്‌റാൻ : വെള്ളിയാഴ്ച പുലർച്ചെ ടെഹ്‌റാനിലുണ്ടായ ഇസ്രേയൽ ആക്രമണത്തിൽ ഇറാൻ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു .ഓപ്പറേഷന്‍ റൈസിംഗ്...

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി: ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പത്തനംതിട്ട: പാചകവാതക വിലവര്‍ധനയും ലഭ്യതക്കുറവും ചൂണ്ടിക്കാട്ടി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കാന്റീനുകളിലും ബേക്കറികളിലും കൂട്ടിയ ഭക്ഷണവില ഇപ്പോഴും തുടരുന്നു. പാചകവാതക വിതരണം സാധാരണ നിലയിലായിട്ടും വര്‍ധിപ്പിച്ച നിരക്ക് കുറയ്‌ക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറല്ലെന്നാണ് പരാതി. ഒരേ...
- Advertisment -

Most Popular

- Advertisement -