വയനാട് : മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽകെട്ടി സമരം തടഞ്ഞ് പൊലീസ്. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ പ്രതിഷേധിക്കുമെന്ന് പ്രതിഷേധിക്കാർ പറഞ്ഞു. എന്നാല് ബെയ്ലി പാലത്തിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. രാവിലെ 9 മണി മുതൽ ചൂരൽ മലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു തീരുമാനം. എന്നാലിത് പോലീസ് തടഞ്ഞതോടെ പ്രദേശത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.