മാന്നാർ : മാന്നാറിലെ ശ്രീകലയുടെ കൊലപാതകത്തിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പൊലീസ് റിപ്പോർട്ട്. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് 2,3,4 പ്രതികൾ .മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
മാന്നാർ പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്.കല മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയും തെളിവ് നശിപ്പിക്കുകയും ചെയ്തു.
മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ച പോലീസിന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ .