Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎൻ്റെ കേരളം പ്രദർശന...

എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ  തുടക്കമാകും

ആലപ്പുഴ: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശന വിപണന മേള  മേയ്  ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കും.  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  ചെയർമാനും , ഫീഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കോ ചെയർമാനും  ജില്ലാ കളക്ടർ അലക്സ് വർഗീസ്  ജനറൽ കൺവീനറും ആയ ജില്ലാ തല സംഘാടക സമിതിയാണ് പരിപാടിക്ക്  നേതൃത്വം നൽകുന്നത്.

പരിപാടിയുടെ ഉദ്‌ഘാടനം മേയ്  ആറിന്  ആലപ്പുഴ ബീച്ചിൽ വൈകിട്ട്  മൂന്ന് മണിക്ക്  മന്ത്രി പി പ്രസാദ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.

എല്ലാ ദിവസവും  വൈകിട്ട് ഏഴ് മണി മുതൽ പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികൾ നടക്കും.  മേയ്  ആറിന് ജോ ആൻഡ് ദി ബാൻഡ് അവതരിപ്പിക്കുന്ന ഫ്ലൂട്ട് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ ആലപ്പി ജോസി ബാൻഡ് മ്യൂസിക്   ഷോ അരങ്ങേറും. മേയ്  ഏഴിന് മെർസി ബാൻഡ് മ്യൂസിക് ഷോ, മേയ്   എട്ടിന് പ്രമോദ്  വെളിയനാട് ആൻഡ് ടീമിന്റെ  മൂന്ന് സംസ്ഥാന അവാർഡുകൾ നേടിയ  നാടകം മാടൻ മോക്ഷം എന്നിവയും നടക്കും.

മേയ്   ഒൻപതിന്  നൊസ്റ്റാൾജിയ വിത്ത് ദലീമ  എന്ന ഗാനമേളയും   മേയ്   10 ന് ഗ്രൂവ് ബാൻഡ് ആൻഡ്  ആരോസ്  ആക്രോബാറ്റിക് ഡാൻസ്,  മേയ്   11 ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദും സംഘവും നയിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള എന്നിവയും അരങ്ങേറും.  മേയ്   12 ന് അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള ഫോക്ഗ്രാഫർ ലൈവ്  മ്യൂസിക് ഷോയും നടക്കും .

പ്രദർശന വിപണന മേളയിൽ ശീതികരിച്ച 200 സേവന, വാണിജ്യ സ്റ്റാളുകൾ,
സംസ്ഥാന സർക്കാരിൻ്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകൾ,  ഭക്ഷ്യമേള, സിനിമ  പ്രദർശനം, തീം സ്റ്റാൾ, കുട്ടികൾക്കായി കളിസ്ഥലം, സെമിനാറുകൾ, ഡോഗ് ഷോ, ടൂറിസം പ്രദർശനം ,  പി ആർ ഡി എൻ്റെ കേരളം ചിത്രീകരണം, കാർഷിക വിപണന പ്രദർശന മേള, സൗജന്യ  സർക്കാർ സേവനങ്ങൾ, കായിക വിനോദ പരിപാടികൾ എന്നിവ മേളയിൽ ഒരുങ്ങും. പ്രവേശനം സൗജന്യമാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 02-01-2026 Suvarna Keralam SK-34

1st Prize Rs.1,00,00,000/- RW 231825 (THRISSUR) Consolation Prize Rs.5,000/- RN 231825 RO 231825 RP 231825 RR 231825 RS 231825 RT 231825 RU 231825 RV 231825 RX 231825...

ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു

പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു. ഈ മാസം 8 ന് രാവിലെ 10.30 ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ...
- Advertisment -

Most Popular

- Advertisement -