കൊച്ചി : കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന്.മോർച്ചറിയിൽ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചു.പൊതുദർശനത്തിന് ശേഷം മൃതദേഹം മങ്ങാട്ടു റോഡിലെ വസതിയിലെത്തിക്കും. 12ന് ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിൽ സംസ്കാരം നടക്കും.