ന്യൂഡൽഹി : സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് മോദിയുടെ പേര് നിർദേശിച്ചു .ബിജെപിയുടെ മുതിർന്ന നേതാക്കളായ അമിത് ഷായും നിതിൻ ഗഡ്കരിയും നിർദേശത്തെ പിന്തുണച്ചു.പാർലമെന്‍റിലെ സെൻട്രൽ ഹാളിലാണ് യോഗം നടക്കുന്നത് .എൻ ഡി എ എം.പിമാരെ കൂടാതെ, മുഖ്യമന്ത്രിമാരുൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.