കോട്ടയം : മലങ്കര ഓർത്തഡകോസ് സുറിയാനി സഭയുടെ വനിതാ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുസമ്മേളനം ശനിയാഴ്ച രാവിലെ 9.30-ന് പരുമലയിൽ ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് ഫാ. ബോബി പീറ്റർ അധ്യക്ഷത വഹിക്കും.
വിവിധ ഭദ്രാസനങ്ങളിലെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്യും. കേരളത്തിലെ വിവിധ ഭദ്രാസങ്ങളിൽനിന്നുള്ള വനിതാ പ്രവർത്തകരും വൈദികരും സമ്മേളനത്തിൽ പങ്കെടുക്കും. പ്രസ്ഥാനത്തെ മുൻകാലങ്ങളിൽ നയിച്ച ഭാരവാഹികളെ സമ്മേളനത്തിൽ ആദരിക്കും.