കൊച്ചി : നവീന്‍ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ ആവശ്യം അനുസരിച്ച് നരഹത്യ സാധ്യതയും അന്വേഷിക്കുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു . ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.