കോട്ടയം: നവരാത്രിയാഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവെയ്പ്പ് ചടങ്ങ് നടന്നു. ഇന്ന് വൈകിട്ട് കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിൽ നിന്നും വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തങ്ങളും വഹിച്ചു കൊണ്ടുള്ളഘോഷയാത്ര ആരംഭിച്ചു. തുടർന്ന് പരുത്തും പാറ ജംഗ്ഷനിൽ എത്തിയപ്പോൾ കുട്ടികളും ഘോഷയാത്രയുടെ ഭാഗമായി.
വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 6.15 ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 6.50 ന് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ പുരാതന താളിയോല ഗ്രന്ഥങ്ങളും പാഠപുസ്തങ്ങളും പൂജയ്ക്ക് വെച്ചു. തുടർന്ന് പുഷ്പാഭിഷേകവും ദീപാരാധനയും നടന്നു.
തന്ത്രി പെരിങ്ങേരി മന വാസുദേവൻ നമ്പൂതിരി, മേൽശാന്തി കൈമുക്ക് നാരായണൻ നമ്പൂതിരി, മാനേജർ കെ എൻ നാരായണൻ നമ്പൂതിരി, അസ്സി. മാനേജർ കെ വി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.






