തിരുവനന്തപുരം : നെടുമങ്ങാട് സ്വദേശി വിനോദിനെ വധിച്ച കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. 3 പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി കൊല്ലം കച്ചേരിവിള വീട്ടിൽ ഉണ്ണിയ്ക്കാണ് വധശിക്ഷ വിധിച്ചത്.4,60,000 രൂപ പിഴയും അടയ്ക്കണം. ഇയാൾ മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് .കേസിലെ മറ്റു മൂന്ന് പ്രതികളായ ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്ക് ജീവപര്യന്തം തടവ് വിധിച്ചു.തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹന്റേതാണ് ഉത്തരവ്.
2016 ജനുവരി 31നാണ് വാക്കുതർക്കത്തിന്റെ പേരിൽ വിനോദിനെ പ്രതികൾ കൊലപ്പെടുത്തിയത്.6 പ്രതികളുണ്ടായിരുന്ന കേസിലെ രണ്ട്, നാല് പ്രതികളെ വെറുതെ വിട്ടു.