ആലപ്പുഴ : എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മത്സരം എച്ച് സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ സി കെ സദാശിവന്‍ അധ്യക്ഷനാകും.
ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി, കോളേജ്,പൊതുവിഭാഗം(പ്രായപരിധിയി
മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ആലപ്പുഴ അലീന ജ്വല്ലറി നല്‍കുന്ന കാഷ് അവാര്‍ഡും പബ്ലിസിറ്റി കമ്മിറ്റി നല്‍കുന്ന മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. താല്പര്യമുള്ളവര്‍ 19ന് രാവിലെ 9.30ന് രജിസ്ട്രേഷന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 0477-2251349






