ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന് പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
നെഹ്റു ട്രോഫി വള്ളംകളിയുടെ എഴുപതാമത് വർഷം അതിൻ്റെ എല്ലാ വിധ പ്രാധാന്യത്തോടെയും നടത്തുവാൻ യോഗം തീരുമാനിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കളക്ടര്‍ അലക്സ് വർഗീസിന്റെ അധ്യക്ഷതയിലാണ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. യോഗത്തിൽ 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ വാർഷിക ബജറ്റ് കമ്മിറ്റി പാസാക്കി.
വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം നൽകുന്നതിന് ജൂൺ ആദ്യ വാരം യോഗം ചേരാൻ കമ്മിറ്റി തീരുമാനിച്ചു.