Sunday, March 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി ഭാഗ്യചിഹ്നം : സമയപരിധി ജൂലൈ 04 വരെ നീട്ടി

ആലപ്പുഴ : ഓഗസ്റ്റ് 10-നു നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ നല്‍കുന്നതിനുള്ള സമയപരിധി ജൂലൈ നാല് വൈകിട്ട് അഞ്ച് വരെ നീട്ടി. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ 70-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ നല്‍കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം.

കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എന്‍ട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നല്‍കും. വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0477-2251349. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശീലക ഒഴിവ്

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, ബാസ്കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ...

ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് : അപേക്ഷ ക്ഷണിച്ചു

തിരുവല്ല : തിരുവല്ല ഹോർട്ടികൾച്ചർ ഡെവലെപ്പ്‌മെൻറ് സൊസൈറ്റിയുടെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കൃഷി ഉപജീവനമായി സ്വീകരിച്ചിട്ടുള്ള ജില്ലയിലെ കർഷകരെയാണ് പരിഗണിക്കുന്നത്. 25001 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്ക്കാരം.അപേക്ഷ നൽകേണ്ട...
- Advertisment -

Most Popular

- Advertisement -