റാന്നി : പഞ്ചായത്ത് അംഗത്തിന്റെ ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ.റാന്നി പഞ്ചായത്ത് അംഗം പാണ്ഡ്യൻ പാറ നരിക്കുഴി വലിയ പറമ്പിൽ ഗീതാ സുരേഷിന്റെ വീടിനാണ് ഇന്ന് രാവിലെ തീയിട്ടത്. സംഭവത്തിൽ അയൽവാസി നരിക്കുഴി ഓളിപ്പാട്ട് ജോർജ് വർഗീസ് ആണ് അറസ്റ്റിലായത്.
ഗീതാ സുരേഷും ഇയാളും തമ്മിൽ വസ്തു സംബന്ധമായ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വീടിന് തീയിട്ടതിന് പിന്നിലെന്നാണ് സൂചന. മുൻപ് ഇവർ താമസിച്ചിരുന്ന വീടിനാണ് തീയിട്ടത്. അടുത്തിടെയാണ് പഞ്ചായത്ത് അംഗവും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്