Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeHealthകുറിച്ചി ഹോമിയോ...

കുറിച്ചി ഹോമിയോ മെഡിക്കൽ കോളജിൽ ന്യൂറോളജി, ത്വക് രോഗ ഒ.പി. തുടങ്ങി

കോട്ടയം : കുറിച്ചി ഹോമിയോ മെഡിക്കൽ കോളജ് സർക്കാർ ആശുപത്രിയിൽ ന്യൂറോളജി, ത്വക് രോഗ ഒ.പികൾ പ്രവർത്തനമാരംഭിച്ചു. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഒ.പി. പ്രവർത്തിക്കുന്നത്.

പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, കുറിച്ചി ഗ്രാമ പഞ്ചായത്തംഗം പ്രശാന്ത് മനന്താനം, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, എച്ച്.എം.സി. അംഗം അഗസ്റ്റിൻ ജോസഫ്, ജെയിംസ് കലാവടക്കൻ, ആർ.എം.ഒ. ഡോ. മായ എസ്. രാജപ്പൻ, ആശുപത്രി സൂപ്രണ്ട് ഡോ. സിജി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ : മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 14 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ തുടർന്ന് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ.ശിശുരോ​ഗവിദ​ഗ്ധനായ ഡോ. പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മരിച്ച...

അന്തർദേശീയ യോഗദിനം ആചരിച്ചു

തിരുവല്ല: തിരുവല്ല ജെസിഐ, ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ മുത്തൂർ സംയുക്ത അഭിമുഖത്തിൽ അന്തർദേശീയ യോഗദിനം ആചരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് ബാബു യോഗ സെമിനാർ ഉദ്ഘാടനം ചെയ്തു.ജെസിഎ...
- Advertisment -

Most Popular

- Advertisement -