Monday, February 16, 2026
No menu items!

subscribe-youtube-channel

HomeNewsനിപാ വൈറസ്...

നിപാ വൈറസ് പ്രതിരോധം:  ആൻ്റിവൈറൽ – ഐ ഐ ടി ​വിദക്തർ കണ്ടെത്തി

തിരുവനന്തപുരം: നിപാ വൈറസ് പ്രതിരോധത്തിനായി ആൻ്റിവൈറൽ കണ്ടെത്തി ഐ ഐ ടി വിദക്തർ. മനുഷ്യശരീരത്തിനുള്ളിൽ വൈറസിന്റെ വർധനവ് തടയുന്നതിനുള്ള പുതിയ നാനോമെഡിസിൻ വികസിപ്പിക്കാനായെന്ന് പാലക്കാട് ഐഐടി ഗവേഷകർ പറഞ്ഞു.

സസ്യ തന്മാത്രകളെ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോഗ്രാഫോളൈഡ്, സ്റ്റിഗ്മാസ്റ്ററോൾ എന്നീ രണ്ട് തന്മാത്രകളെയാണ് ​ഇരുവരും ​ഗവേഷണത്തിലൂടെ തിരിച്ചറിഞ്ഞത്. നിപ വൈറസിന് ആവശ്യമായ പ്രധാന വൈറൽ പ്രോട്ടീനുകൾക്കെതിരെ ശക്തമായ ആന്റി നിപ വൈറസ് ശേഷിയുള്ളവയാണ് ഇവ. ഈ തന്മാത്രകൾ നാനോകോൺജുഗേറ്റുകളായി രൂപകൽപന ചെയ്തപ്പോൾ അവയുടെ നിപ വിരുദ്ധ ഫലപ്രാപ്തി വർധിച്ചതായി കണ്ടെത്തി.

നിപാ അണുബാധയുടെ നിയന്ത്രണത്തിനായി നിലവിൽ ഉപയോഗിക്കുന്ന റെംഡെസിവിർ, റിബാവിറിൻ, ഫാവിപിരാവിർ തുടങ്ങിയ ആൻ്റി വൈറൽ മരുന്നുകളെ മറികടക്കാൻ ഈ സംയുക്തങ്ങൾക്ക് കഴിയുമെന്നും ഗവേഷകർ കണ്ടെത്തി.

നിപ വൈറസ് ജനിതക വസ്തുക്കളുടെ സംരക്ഷണം, അതിജീവനം, പെരുകൽ പ്രകിയകൾ ന്യൂക്ലിയോപ്രോട്ടീൻ പോലുള്ള പ്രധാന പ്രോട്ടീനുകളെ ആശ്രയിച്ചാണ് നടക്കുന്നത്. സ്ഥിരതയും പ്രവർത്തനക്ഷമതയും നിലനിർത്താൻ ഫോസ്ഫോപ്രോട്ടീൻ എന്ന മറ്റൊരു പ്രോട്ടീനിൽ നിന്നുള്ള പിന്തുണയും ഇതിന് ആവശ്യമാണ്.

വൈറസിന് അതിന്റെ ആർഎൻഎ പുനർനിർമാണത്തിന് ആർഎൻഎ-ഡിപെൻഡന്റ് ആർഎൻഎ പോളിമറേസ് എന്ന എൻസൈമും നിർണായകമാണ്. ഈ വൈറൽ പ്രോട്ടീനുകളെ ലക്ഷ്യമിട്ടാണ് പുതിയ കണ്ടെത്തൽ. ഐഐടി ബയോളജിക്കൽ സയൻസസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ. ഗിരിധരൻ ലോകനാഥൻ മലർവിഴി, പ്രൊഫ. ജഗദീഷ് ബായ്രി എന്നിവരാണ് പുതിയ കണ്ടുപിടിത്തത്തിന് നേതൃത്വം നൽകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തടവുകാർക്കായി സെൽവാർഡ് തുറന്നു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച തടവുകാർക്കുള്ള സെൽ വാർഡി​ന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം. മനോജ് നിർ​വഹിച്ചു. റിമാൻഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങൾക്കായി മറ്റു ജയിലുകളിൽ...

Kerala Lotteries Results : 04-02-2025 Sthree Sakthi SS-453

1st Prize Rs.7,500,000/- (75 Lakhs) SB 726092 (CHITTUR) Consolation Prize Rs.8,000/- SA 726092 SC 726092 SD 726092 SE 726092 SF 726092 SG 726092 SH 726092 SJ 726092 SK...
- Advertisment -

Most Popular

- Advertisement -