ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ട് രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറികാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചെന്ന് കണ്ടെത്തിയിട്ടും ഹൈക്കോടതിയും സുപ്രീംകോടതിയും നടപടി എടുത്തില്ലെന്നും രാഷ്‌ട്രപതിക്ക് അയച്ച കത്തിൽ അതിജീവിത പറയുന്നു. കേസിൽ വിചാരണ അവസാനഘട്ടത്തിലാണ് .