തിരുവനന്തപുരം : ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിൽ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ .ഗാനത്തിൽ കൂടുതൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. നേരത്തെ എടുത്ത കേസിലെ തുടർ നടപടി മരവിപ്പിക്കും.പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും അറിയിച്ചു.
അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. പാട്ടിൽ കേസെടുക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.






