കൊച്ചി : ശബരിമലയിലെ കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കാത്തതിന് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം .
കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ല എന്നായിരുന്നു എൻ. വാസു വാദിച്ചിരുന്നത്. ശ്രീകോവിലിന്റെ കട്ടിളപ്പാളി 1998 ൽ സ്വർണം പൊതിഞ്ഞതായിരുന്നു എന്നത് സ്ഥിരീകരിക്കാനാവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ എസ്ഐടിക്കോ കഴിഞ്ഞില്ല. പകരം സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴിയാണ് കോടതിയിൽ സമർപ്പിച്ചത്.ഇതോടെയാണ് കോടതി സർക്കാറിനെ വിമർശിച്ചത്. രേഖയില്ലെങ്കിൽ പിന്നെ കേസ് എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. വാസുവിന്റെ ജാമ്യാപേക്ഷ വിധി പറയാനായി ഹൈക്കോടതി മാറ്റിവച്ചു.






