Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷന്‍ ലൈഫ്...

ഓപ്പറേഷന്‍ ലൈഫ് : ജില്ല- ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന

പത്തനംതിട്ട : ഭക്ഷണശാലകള്‍, ബേക്കറികള്‍, മറ്റു ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി .

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരമുള്ള ഓപ്പറേഷറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അടൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ.ആര്‍.അസീം, ആറന്മുള ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ടി.ആര്‍ പ്രശാന്ത് കുമാര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡിഎംഒ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട, അടൂര്‍ നഗരങ്ങളില്‍ പരിശോധന നടത്തി. 30 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 8 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്നും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ വളപ്പിൽ സൂര്യകാന്തിപ്പൂക്കളുടെ പ്രഭാവലയം.

കോഴഞ്ചേരി: ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ സൂര്യകാന്തിപ്പൂക്കളുടെ പ്രഭാവലയം. കോഴഞ്ചേരി ഗവ.ഹൈസ്കൂൾ പരിസരത്താണ് സൂര്യകാന്തിത്തോട്ടം മനോഹാരിത തീർക്കുന്നത്. ബിആർസിയിലെ അധ്യാപകരുടെ ഒത്തൊരുമയിലാണ് സൂര്യകാന്തിപ്പാടം സ്കൂൾ മുറ്റത്ത് വിരിഞ്ഞത്. ഭിന്നശേഷി കുട്ടികളുടെ മാനസിക...

വിഷു ബമ്പർ നറുക്കെടുപ്പ് 28 ന്

തിരുവനന്തപുരം : 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ - 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 28 ന് ഉച്ചയ്ക്ക് 2 ന് നടക്കും....
- Advertisment -

Most Popular

- Advertisement -