Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKasargodനീലേശ്വരം വെടിക്കെട്ടപകടം:...

നീലേശ്വരം വെടിക്കെട്ടപകടം: മൂന്നു പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാ കോടതി

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിലെ മൂന്നു പ്രതികൾക്ക് കീഴ്‌ക്കോടതി നൽകിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കി.കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യം റദ്ദു ചെയ്തത്.

ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിണാവൂർ റോഡിലെ സി.സന്ദീപ് (38) ഇന്നലെ മരിച്ചിരുന്നു. രണ്ടുപേരുടെ നില ഗുരുതരമായ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം : ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.പുനലൂർ സ്വദേശിയായ സുജയ് പണിക്കർ (35) ആണ് മരിച്ചത്.ന്യുമോണിയ ബാധിച്ച് 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ...

ഹിന്ദി അധ്യാപക കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ് 2026-28 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ...
- Advertisment -

Most Popular

- Advertisement -