Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂർ...

ഓപ്പറേഷൻ സിന്ദൂർ വെറും ട്രെയിലർ മാത്രമാണ് : പാകിസ്ഥാന് അവസാന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് 

ന്യൂഡൽഹി : പാകിസ്ഥാന് അവസാന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഓപ്പറേഷൻ സിന്ദൂർ വെറും ട്രെയിലർ മാത്രമാണെന്നും അതിൽ തന്നെ പാകിസ്ഥാന് എല്ലാ ബോധ്യപ്പെട്ടുവെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ലക്നൗവിൽ നടന്ന ബ്ര​ഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫ്ലാ​ഗ്ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ബ്രഹ്മോസ് മിസൈലുകൾ അത്യാവശ്യമാണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിഞ്ഞു. വിജയം വെറുമൊരു സംഭവമല്ല, മറിച്ച് അത് നമ്മുടെ ശീലമായി മാറിയിരിക്കുകയാണ്.

ലക്നൗവിൽ നിന്ന് എല്ലാ വർഷവും 100 മിസൈലുകൾ വിക്ഷേപിക്കും. അവ മൂന്ന് സേനകൾക്ക് നൽകും. അയൽരാജ്യങ്ങളുടെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലിന്റെ പരിധിക്കുള്ളിലാണ്. ഇന്ത്യൻ സായുധസേനയുടെ പ്രധാന സ്തംഭമായി ബ്രഹ്മോസ് മാറിയിരിക്കുന്നു. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന രാജ്യത്തിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ അവയ്‌ക്ക് സാധിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

സരോജിനി നഗറിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിം​ഗും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊലക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി

പത്തനംതിട്ട : കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടിൽ അമ്പു (40) വിനെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ...

Kerala Lottery Result : 15/05/2024 Fifty Fifty FF 95

1st Prize Rs.1,00,00,000/- FG 348822 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 348822 FB 348822 FC 348822 FD 348822 FE 348822 FF 348822 FH 348822 FJ 348822 FK 348822...
- Advertisment -

Most Popular

- Advertisement -