കോഴഞ്ചേരി: ഓതറ സെൻ്റ് ജോൺസ് സി എസ് ഐ സഭയുടെ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും പുനർനിർമ്മാണം നടത്തിയ വെസ്ട്രിയുടെ പ്രതിഷ്ഠയും അനുമോദന സമ്മേളനവും മേയ് 12 ന് വൈകിട്ട് 4 ന് പള്ളിയങ്കണത്തിൽ നടക്കും.
ഉച്ചയ്ക്ക് ശേഷം 3.30 ന് ഓതറ പഴയ കാവ് ഇക്കോ സ്പിരിച്ചാലിറ്റി സെൻ്ററിൽ നിന്നും സഭാംഗങ്ങളും ബന്ധുക്കളും പങ്കെടുക്കുന്ന വിശ്വാസപ്രഖ്യാപന റാലി പളളിയിൽ എത്തുമ്പോൾ പ്രതിഷ്ഠാ വാർഷിക കർമ്മവും പുതുതായി നിർമ്മിച്ച വെസ്ട്രിയുടെ പ്രതിഷ്ഠയും കുടുംബ ഞായർ ആചരണവും അനുമോദന സമ്മേളനവും സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
സഭയുടെ പൂർവ്വകാല പ്രൊബേഷനറി സഭാപ്രവർത്തകനായിരുന്ന ഇപ്പോഴത്തെ മഹായിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, ഡയോസിസി സ്കൗൺസിലറും പ്രോജക്ട് സ്പോൺസറുമായ ഉമ്മൻ കുര്യനെയും ചടങ്ങിൽ ആദരിക്കും. ഇടവക വികാരി റവ. റെനി ഫിലിപ്പ് അധ്യക്ഷതവഹിക്കും. ഒ ജെ ലൂക്കോസ്, ജോസ് മാത്യു, സഭാ പ്രവർത്തകൻ നെൽസൺ വർഗീസ് എന്നിവർ അറിയിച്ചു.