ന്യൂഡൽഹി : പാക്കിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിൽ നൂറിലധികം പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. പാകിസ്ഥാനിലെയും പാക് അധീനകശ്മീരിലെയും അടിസ്ഥാനസൗകര്യങ്ങൾ തകർത്തു. പാകിസ്താന് അഞ്ച് യുദ്ധവിമാനങ്ങളുൾപ്പെടെ 12 വിമാനങ്ങൾ നഷ്ടപ്പെട്ടു.പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു.96 ദിവസമെടുത്ത് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ നരകത്തിലേക്ക് പറഞ്ഞുവിട്ടെന്നും അദ്ദേഹം വ്യക്തമാക്കി .ഐക്യരാഷ്‌ട്രസഭയുടെ സൈനിക ചീഫ്‌സ് കോൺക്ലേവിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ് .