ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും 500 ലധികം പേർക്ക് പരിക്കേറ്റു.ആചാരത്തിന്റെ ഭാഗമായി ബലഭദ്ര ഭഗവാന്റെ രഥം വലിക്കുന്നതിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സായുധ പോലീസ് സേനയുടെ എട്ട് കമ്പനികൾ ഉൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത് .