ന്യൂഡൽഹി : പാകിസ്ഥാനും സൗദി അറേബ്യയും തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ. കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോയെന്ന കാര്യം പഠിക്കും. രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും കേന്ദ്രം പ്രതിജ്ഞാബദ്ധമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. സൗദിക്കോ പാകിസ്ഥാനോ നേർക്കുള്ള ഏത് ആക്രമണവും രണ്ടു രാജ്യങ്ങൾക്കും നേർക്കുമുള്ള നീക്കമായി കാണും എന്ന് കരാറിൽ പറയുന്നുണ്ട്.എന്നാൽ ഇന്ത്യയുമായുള്ള ബന്ധത്തെ കരാർ ബാധിക്കില്ലെന്ന് സൗദി പ്രതികരിച്ചു.