ഇസ്ലാമബാദ് : അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായുള്ള ബന്ധം പൂർണമായും തകർന്നെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. താലിബാന്‍ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാൻ പല തവണ തങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്നും ഖ്വാജ ആസിഫ് സമ്മതിച്ചു .
താലിബാന്‍ തങ്ങളെ ആശ്രയിക്കുമെന്നാണ് പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ഖ്വാജ ആസിഫ് അവകാശപ്പെട്ടു.അഫ്ഗാനിൽനിന്ന് നല്ല മാറ്റത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. പാകിസ്ഥാൻ അവരെ പൂര്‍ണ്ണമായും എഴുതിത്തള്ളുകയാണെന്നും മന്ത്രി പറഞ്ഞു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ പരാമർശം. അതേസമയം ,അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളിൽ കഴിഞ്ഞ ദിവസം പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നൽകുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി .






