Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഫിനാൻസ് നിക്ഷേപ...

ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു. കേസിലെ ഒന്നാം പ്രതി തെള്ളിയൂർ ശ്രീരാമ സദനത്തിൽ ഗോപാലകൃഷ്ണൻ , മകനും മൂന്നാം പ്രതിയുമായ ഗോവിന്ദ് ജി  എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

പന്തളം പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ 95 കേസുകളാണ് ഉള്ളത്. 12 കോടിയോളം രൂപ നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 4 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.
കോയിപ്രം പൊലീസ് സ്റ്റേഷനിൽ ആണ് ഇവർക്കെതിരെ ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. 163 പരാതികളാണ് കോയിപ്രത്ത് ലഭിച്ചത്. 100 കോടിയിലധികം രൂപയാണ് ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് നടത്തിയത്.

ഗോപാലകൃഷ്ണൻ്റെ  ഭാര്യ കേസിലെ രണ്ടാം പ്രതി സിന്ധു ജി, നാലാം പ്രതിയായ മരുമകൾ ലക്ഷ്മി എന്നിവർ ഇപ്പോഴും ഒളിവിലാണ്. കേസ് കഴിഞ്ഞ ദിവസം റെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽവച്ച് കുത്തേറ്റു

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽവച്ച് കുത്തേറ്റു. ബാന്ദ്രയിലെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ കത്തി കൊണ്ടുള്ള കുത്തേൽക്കുകയായിരുന്നു.മോഷ്ടാവുമായി മൽപിടുത്തമുണ്ടായെന്നും അതിനിടെ നടന് കുത്തേൽക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. പുലർച്ചെ രണ്ടരയോടെ ആയിരുന്നു...

സർക്കാർ നാടകം അവസാനിപ്പിക്കണം : ഓർത്തഡോക്സ്‌ സഭ

കോട്ടയം : സുപ്രീം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പോലീസ് വകുപ്പും ചേർന്ന് ഒരുക്കുന്ന നാടകം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാധ്യമ വിഭാഗം പ്രസിഡൻറ് ഡോ. യൂഹാനോൻ...
- Advertisment -

Most Popular

- Advertisement -