കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്ന് പ്രതി രാഹുൽ പി.ഗോപാല്‍ ഹൈക്കോടതിയെ അറിയിച്ചു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാടി തേടി. പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
താനും ഭാര്യയുമായി ഉണ്ടായിരുന്നതു തെറ്റിദ്ധാരണകൾ മാത്രമായിരുന്നു എന്നും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ രാഹുൽ പറയുന്നു. കേസ് ഒത്തുതീർപ്പാക്കി എന്ന് കാണിച്ച് രാഹുലിന്റെ ഭാര്യ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.