കൊച്ചി : പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി ദില്ലിയിലേക്ക് മടങ്ങി.ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി.അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് യുവതി പറഞ്ഞു.ഇതോടെ നടപടികൾ പൂർത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചു .
പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞദിവസം രാത്രി 8.30 ന് പെൺകുട്ടിയെ ഡൽഹിയിൽ നിന്ന് വിമാന മാർഗ്ഗം കൊച്ചിയിൽ എത്തിച്ചത്.