പത്തനംതിട്ട : കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നു വീണു.ഇന്നലെ രാത്രിയാണ് സംഭവം. പൊളിച്ചു മാറ്റാന്‍ വെച്ച കെട്ടിടമാണ് തകര്‍ന്നത്. രണ്ടു വർഷമായി ഈ കെട്ടിട ഭാഗങ്ങൾ ഉപയോഗിച്ചിരുന്നില്ല. സ്‌കൂളിനായി പണിത ആദ്യ കാല കെട്ടിയങ്ങളില്‍ ഒന്നാണിത്. രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി കണ്ടെത്തിയത്. ഇടിഞ്ഞുവീണത് രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി.

കടമ്മനിട്ട സ്കൂൾ വളപ്പിലെ ഉപേക്ഷിച്ച കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീണു





