തിരുവല്ല: തിരുവല്ല കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ശുചിമുറിയില്‍ യാത്രക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോയ ബസിൽ സഞ്ചരിച്ച എറണാകുളം വാരാപ്പെട്ടി സ്വദേശിനി ബേബി വാസന്തി (69) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.45 മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്ന് വന്ന ബസ് ടെര്‍മിനലില്‍ കയറി നിർത്തിയപ്പോൾ കണ്ടക്ടറോട് പറഞ്ഞ ശേഷം യാത്രക്കാരി ശുചിമുറിയിലേക്ക് പോയത്. എന്നാല്‍ കുറച്ച് കഴിഞ്ഞിട്ടും യാത്രക്കാരിയെ കാണാതായതോടെ ബസ് ജീവനക്കാര്‍ അന്വേഷിച്ച് എത്തിയപ്പോൾ ശുചി മുറിയുടെ ഒരു കതക് അകത്ത് നിന്ന് അടച്ച നിലയില്‍ കാണപ്പെട്ടത്.
തുടര്‍ന്ന് ടെര്‍മിനലിലെ ശുചീകരണ സ്ത്രീ തൊഴിലാളികളെ വിവരം അറിയിച്ചു. തൊഴിലാളികൾ എത്തിയാണ് കതക് ബലമായി തുറന്നത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.






