പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി. പി. രാജപ്പൻ്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ട് ലോറികൾ നിറയെ സാധനങ്ങൾ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ നൽകിയിരുന്നു. ഇതിന് പുറമേയാണ് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്