തിരുവല്ല : വിദ്യാരംഭത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ഒരുക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. കവിയൂർ ഗ്രാമപഞ്ചായത്തിൽ ഞാലിക്കണ്ടം സ്വദേശിയായ എബ്രഹാം വർഗീസിന്റെ 10 ൽ പഠിക്കുന്ന ആൺകുട്ടിയും 6 ൽ പഠിക്കുന്ന പെൺകുട്ടിയുമാണ് കുടുംബ സഹാചര്യത്തിൽ പഠിപ്പ് മുടക്കിയത്. തിരുവല്ലയിലെ എയ്ഡഡ് സ്കൂളിലെ കുട്ടികൾ ആയിരുന്നു ഇവർ.
എന്നാൽ ഈ അധ്യായന വർഷം ഇവർ ആദ്യ രണ്ടു ദിവസം മാത്രമാണ് സ്കൂളിൽ പോയിട്ടുള്ളത്.പിതാവിൻറെ അമിത മദ്യപാനവും മാതാവിൻറെ രോഗാവസ്ഥയും കാരണം കുട്ടികളുടെ തുടർ വിദ്യാഭ്യാസം സാധിച്ചില്ല. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസ് ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച് എസ് പി ഈ വിഷയത്തിൽ ഇടപെടുകയും സ്കൂൾ മാനേജ്മെൻ്റുമായും പഞ്ചായത്ത് അടക്കമുള്ളവരുമായി ബന്ധപ്പെട്ട് ഇന്നു മുതൽ ഇവരെ തുടർ വിദ്യാഭ്യാസം നടത്തുവാൻ രാവിലെ സ്കൂളിലേക്ക് അയക്കാൻ സാധിച്ചു.
തിരുവല്ല എസ് ഐ ഉണ്ണികൃഷ്ണൻ എ എസ് ഐ ജോജോ WCPO മാരായ ജയ കെ, ജസ്ന കെ ജലാൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സജിത്ത് രാജ്, സുധീഷ് ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ, വാർഡ് മെമ്പർ ടി കെ സജീവ് തുടങ്ങിയവർ വീട്ടിലെത്തി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.






