ടെൽഅവീവ് : ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രയേലി തടവുകാരെയും മോചിപ്പിച്ചു.വെടിനിർത്തലിന്റെ ഭാഗമായി നിലവിൽ വന്ന സമാധാന കരാർ പ്രകാരമാണ് ബന്ദികളാക്കപ്പെട്ട 20 പേരെയും ഹമാസ് മോചിപ്പിച്ചത് .ആദ്യഘട്ടത്തിൽ 7 പേരെയും രണ്ടാം ഘട്ടത്തിൽ 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു. രണ്ട് വർഷങ്ങൾ നീണ്ട ദുരിതത്തിന് ശേഷമാണ് ഹമാസിന്റെ തടവറയിൽ നിന്നും ബന്ദികൾ മോചിതരായത്. ബന്ദികള്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഇന്ന് കൈമാറും.251 പേരെയാണ് 2023-ലെ ആക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയത്.