Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsകർഷക കോൺഗ്രസ്...

കർഷക കോൺഗ്രസ് മാർച്ചും ധർണയും

തിരുവല്ല : സംഭരിച്ച നെല്ലിൻ്റെ വില അടിയന്തിരമായി കർഷകർക്ക് നൽകുക, കേന്ദ്രം വർദ്ധിപ്പിച്ച താങ്ങുവില കർഷകർക്ക് ലഭ്യമാക്കുക, നെല്ല് സംഭരണത്തിൻ്റെ ഹാൻഡിലിങ് ചെലവ് സർക്കാർ വഹിക്കുക, കർഷകർക്ക് ലഭിക്കുവാനുള്ള കുടിശിഖ തുകകൾ അടിയന്തിരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല ആർ.ഡി ഒ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.

ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉത്ഘാടനം ചെയ്തു. കർഷകരുടെ ദുരിതങ്ങൾ കണ്ടില്ലായെന്ന് നടിച്ച പിണറായി സർക്കാർ ജനവിധിയുടെ ചുവരെഴുത്ത് വായിക്കുവാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നെൽകർഷകർ ആത്മഹത്യ ചെയ്തിട്ടും സർക്കാർ അനങ്ങിയില്ല. കർഷകകോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് തോമസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു.

ജോസഫ് എം.പുതുശേരി എക്സ് എം.എൽ.എ ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സതീഷ്.ചാത്തങ്കരി, ജേക്കബ്ബ് പി.ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, കർഷക കോൺഗ്രസ് നേതാക്കളായ സണ്ണി തോമസ്, കെ.എൻ രാജൻ, സജു മാത്യു കോൺഗ്രസ് നേതാക്കളായ അഡ്വ. രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, ബഞ്ചമിൻ തോമസ്, ബെന്നി തിട്ടയിൽ, ക്രിസ്റ്റഫർ ഫിലിപ്പ്, കെ.രാഘവൻ, തോമസ് പി.വർഗീസ്, അഡ്വ.ബിനു വി ഈപ്പൻ, ബാലകൃഷ്ണൻ , കുര്യൻ കൂത്തപ്പള്ളി, പോൾ തോമസ്, ജിജോ ചെറിയാൻ, വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാടൻ, രാജൻ തോമസ്, വി.ഗോപാലൻ, സോണി കളരിക്കൽ, ബോസ് പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

മാന്നാർ : മാന്നാറിൽ സ്കൂൾ വിദ്യാർഥിനിയുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല അതുൽ ഭവനിൽ അതുൽ രമേശ് (29) ആണ് അറസ്റ്റിലായത്. വിദ്യാർഥിനി സ്കൂളിൽ നിന്നും വീട്ടിലേക്ക്...

റോഡ് വെള്ളക്കെട്ടിലായതോടെ 80 കാരൻ്റെ മൃതദേഹം ഏറെ ബുദ്ധിമുട്ടി കരയ്ക്ക് എത്തിച്ചു

തിരുവല്ല : മഴയെ തുടർന്ന് തിരുവല്ലയിലെ വേങ്ങലിൽ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താൽക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയിൽ ആയതോടെ മരണപ്പെട്ട 80 കാരൻ്റെ മൃതദേഹം ബന്ധുക്കളും സമീപവാസികളും ചേർന്ന് ഏറെ ബുദ്ധിമുട്ടി...
- Advertisment -

Most Popular

- Advertisement -