Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ മദ്യപൻ...

തിരുവല്ലയിൽ മദ്യപൻ യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ച് താഴെയിട്ടു

തിരുവല്ല : തിരുവല്ല ന​ഗരമധ്യത്തിൽ മദ്യപൻ യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ചു താഴെയിറ്റു .തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. വീഴ്ചയിൽ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ച ജോജോ ഇവിടെ നിന്ന് പുറത്തിറങ്ങി പ്രധാന റോഡിലേക്കെത്തിയപ്പോഴാണ്‌ സ്‌കൂട്ടര്‍ യാത്രക്കാരിയെ പിടിച്ച് വലിച്ച് താഴെയിട്ടത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരും പോലീസുമാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടിയിലായ ഇയാളെ ജീപ്പിൽ കയറ്റിയപ്പോൾ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണു : രണ്ടു പേർക്ക് പരിക്കേറ്റു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണു. ആശുപത്രിയിലെ 14-ാം വാർഡിലെ കെട്ടിടത്തിന്‍റെ ബാത്ത് റൂം ഭാഗമാണ്  പൊളിഞ്ഞു വീണത്. പരിക്കേറ്റ രണ്ടു പേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും...

കൈക്കൂലി കേസ് : മുൻ ആർഡിഒക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ

കൊച്ചി : കൈക്കൂലി കേസിൽ മൂവാറ്റുപുഴ മുൻ ആർഡിഒ വി.ആർ.മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരംശിക്ഷ...
- Advertisment -

Most Popular

- Advertisement -