Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിലെ സ്കൂളുകളിൽ...

ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി:വ്യാപക പരിശോധന

ന്യൂഡൽഹി : ഡൽഹിയിലെയും നോയിഡയിലെയും സ്കൂളുകളില്‍ ബോംബ് ഭീഷണി.സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡ് സ്കൂളുകൾ ഒഴിപ്പിച്ച് പരിശോധന തുടങ്ങി.സംശയാസ്പദമായ വസ്തുക്കൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, ഡൽഹി മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ പബ്ലിക് സ്‌കൂൾ തുടങ്ങിയ മൂന്ന് സ്‌കൂൾക്കാണ് ആദ്യം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. അതിനുശേഷം അമ്പതോളം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ നിരവധി ബോംബുകൾ വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

മദർ മേരി സ്‌കൂളിൽ പരീക്ഷകൾ നടക്കുന്നതിനിടെയായിരുന്നു ഇ-മെയിൽ ലഭിച്ചത്. ഇതോടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്‌കൂളിൽ നിന്ന് ഒഴിപ്പിച്ചു. ഫെബ്രുവരിയിൽ ആർകെ പുരത്തെ ഒരു സ്കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യൻ ഭരണഘടന വാര്‍ഷികാഘോഷം

ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടക്കും. സംയുക്ത...

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു. ഇന്ന് പത്തനംതിട്ട, ഇടുക്കി,വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇടിമിന്നലിനും...
- Advertisment -

Most Popular

- Advertisement -