Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamജനകീയ പ്രശ്നങ്ങളിൽ...

ജനകീയ പ്രശ്നങ്ങളിൽ ജനപ്രതിനിധികൾ നിലപാട് പ്രഖ്യാപിക്കണം: കത്തോലിക്കാ കോൺഗ്രസ്

കോട്ടയം : ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുവാനും വ്യക്തമായ നിലപാട് എടുക്കുവാനും അവരുടെ പക്ഷത്തുനിന്ന് സംസാരിക്കുവാനും ജനപ്രതിനിധികൾക്ക് കഴിയണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത. പൊതുജനത്തിന് ഹിതകരമല്ലാത്ത  ചില പ്രശ്നങ്ങളിൽ രാഷ്ട്രീയ പാർട്ടി നേതാക്കളും  പൊതുപ്രവർത്തകരും ജനപ്രതിനിധികളും നിശബ്ദരാകുന്നതിലൂടെ തങ്ങളുടെ പ്രവർത്തന മേഖലയ്ക്കും നിലനിൽപ്പിനും കോട്ടം തട്ടില്ല എന്നാണ് വിചാരിക്കുന്നത് എങ്കിൽ പൊതുസമൂഹം വലിയ അപകടത്തിൽ ചെന്നു പതിക്കുമെന്നും  കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ വഖഫ് നിയമഭേദഗതി ഭേദഗതി നടപ്പിലാക്കുക ,കൃഷിഭൂമികൾ ഇ.എസ്.എ (പരിസ്ഥിതിലോല മേഖല)പരിധിയിൽ ഉൾപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയംഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിലാണ് കത്തോലിക്ക കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.

1954ൽ ആദ്യ വഖഫ്  നിയമം  പാസാവുകയും,  വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ 1995 ലെ കൂട്ടിച്ചേർക്കലുകളും തുടർന്ന്  2013ൽ  ഭേദഗതി വരുത്തിയപ്പോഴും കോടതിയിൽ ചോദ്യം ചെയ്യാൻ പറ്റാത്ത രീതിയിൽ സ്വത്വവകൾ കൈവശം വയ്ക്കാൻ ബോർഡിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടുണ്ട്. ഈ നിയമത്തിന്റെ പിൻബലത്തിൽ മുനമ്പത്ത് 600 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയിറക്കുവാനുള്ള ശ്രമം തികച്ചും അപലനീയം ആണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

കേന്ദ്ര മാനദണ്ഡ പ്രകാരം ചതുരശ്ര കിലോമീറ്ററിൽ നൂറിൽ കൂടുതൽ ജനസംഖ്യ ഉള്ളതും 20% ത്തിൽ താഴെ വനഭൂമി ഉള്ളതുമായ വില്ലേജുകൾ ഇ എസ് എ യിൽ ഉൾപ്പെടുകയില്ല എന്നതിനാൽ,ആറാം ഇ എസ്സ് എ കരട് വിജ്ഞാപനത്തിലെ ഇത്തരം വില്ലേജുകളെ  ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സർവ്വേ നമ്പർ അടിസ്ഥാനത്തിൽ കണ്ടെത്തി ഇ എസ് എ വില്ലേജ് ആയി പുനർനാമകരണം നടത്തി അവ കേന്ദ്രത്തിന് സമർപ്പിക്കുവാൻ സംസ്ഥാന ർക്കാർ തയ്യാറാകണമെന്നും കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത കമ്മിറ്റി പ്രതിഷേധ സായാഹ്നത്തിൽ  ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് കോട്ടയം ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിൽ അതിരൂപത പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറെവീട്ടിലിൻ്റെ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു. മുൻ അതിരൂപത പ്രസിഡണ്ട് അഡ്വ. പി.പി ജോസഫ് വിഷയാവതരണ പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് രാജേഷ് ജോൺ,ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ് അതിരൂപത വൈസ് പ്രസിഡണ്ടൻ്റുമാരായ ജോർജുകുട്ടി മുക്കത്ത് റോസിലിൻ കുരുവിള അതിരൂപതാ സെക്രട്ടറിമാരായ ജിനോ ജോസഫ്  കളത്തിൽ,  സെബാസ്റ്റ്യൻ  വർഗ്ഗീസ്, കുഞ്ഞ്  കളപ്പുര, ചാക്കപ്പൻ ആൻ്റണി, സൈബി  അക്കര, കുഞ്ഞപ്പൻ പി. സി, സെബാസ്റ്റ്യൻ പുല്ലാട്ടുകാലാ,സേവ്യർ തോമസ് കൊണ്ടോടി, ജോബി ചൂരക്കുളം ജെസ്സി ആൻറണി, കെ എസ് ആന്റണി, സിസി  അമ്പാട്ട് , അഡ്വ. മനു ജെ. വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരന്തം : സംസ്ഥാനത്ത് ഇന്നും നാളെയും (30, 31) ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം : വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം...

കള്ളപ്പണമെന്ന് ആരോപണം : പാലക്കാട് രാത്രിയിൽ കോൺ​ഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന

പാലക്കാട് : പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് അർധരാത്രി ഹോട്ടലിൽ കോൺ​ഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന നടത്തി.കോൺ​ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ‌ ഉസ്മാന്റെയും ഹോട്ടൽമുറികളിലാണ് പരിശോധന...
- Advertisment -

Most Popular

- Advertisement -