തിരുവല്ല : ആശാ വർക്കേഴ്സിനും അംഗനവാടി വർക്കേഴ്സിനും പിന്തുണ പ്രഖ്യാപിച്ച് പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെപിസിസി സംസ്കാര സാഹിതി സെക്രട്ടറി രാജേഷ് ചാത്തേങ്കേരി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ക്രിസ്റ്റോഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ഭാസി പെരിങ്ങര, ജിജി പെരിങ്ങര, അരുന്ധതി അശോക്, റോയ് വർഗീസ്, മിനിമോൾ ജോസ്, വിനോദ് കോവൂർ, രാധാകൃഷ്ണ പണിക്കർ, പെരിങ്ങര രാജഗോപാൽ, എം പി പദ്മനാഭൻ, മനു കേശവ്, രെഞ്ചു രവി, എൻ കെ സുധാകരൻ, തോമസ് തോമസ്, ബീന ജേക്കബ് കൃഷ്ണകുട്ടി ഓട്ടത്തിൽ, ഗോപകുമാർ ടി കെ എന്നീവർ നേതൃത്വം നൽകി.