കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. സിപിഎമ്മിന്റെ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനും, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ സിപിഎം നേതാക്കളാണ്. 24 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത് .20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കേസിൽ വിധി വന്നത്. ജനുവരി 3 ന് ശിക്ഷ വിധിക്കും.