ആറന്മുള : കച്ചേരിപ്പടി ജംഗ്ഷനിൽ പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഇന്ന് വൈകിട്ട് 5.50 നാണ് അപകടം നടന്നത്. ഇതേ തുടർന്ന് ഏറെ നേരം ഗതാഗത തടസപ്പെട്ടു. മാരാമൺ കൺവൻഷൻ നടക്കുന്നതിനാൽ ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി വാഹനങ്ങൾ ഇതു വഴി തിരിച്ചു വിട്ട സമയത്താണ് അപകടം നടന്നത്.
ചെങ്ങന്നൂർ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, പിക്കപ്പ് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.