തിരുവല്ല : എം സി റോഡിൽ കുറ്റൂർ പഞ്ചായത്ത് കവലയ്ക്ക് സമീപം പിക് അപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. സ്കൂട്ടർ യാത്രികൻ കുറ്റൂർ സ്വദേശി വിജയകുമാറിനാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് എം സി റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകിട്ട് 4.30 ആയിരുന്നു അപകടം.
അമിത വേഗതയിൽ ചെങ്ങന്നൂർ ഭാഗത്തു നിന്നു വന്ന പിക് അപ്പ് വാൻ റോഡിന്റെ മറു വശത്തേക്ക് കടന്ന് പോയ സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക് അപ്പ് വാൻ, സ്കൂട്ടറും യാത്രികനെയും 60 അടി ദൂരം വലിച്ച് നീക്കി. നാട്ടുകാർ ചേർന്ന് പരിക്കേറ്റ വിജയകുമാറിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല പോലിസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.