ശബരിമല : ശബരിമല ദർശനത്തിന് വരുന്ന തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി അഭ്യർത്ഥിച്ചു. ഭഗവാന്റെ പൂങ്കാവനം പുണ്യമാണ്. പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും മനസുവെക്കണമെന്ന് അദ്ദേഹം പറഞ്ഞു .
സന്നിധാനത്ത് തിരക്ക് കൂടി വരുന്ന പശ്ചാത്തലത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ സൂക്ഷിച്ചുവേണം ഭഗവദ് ദർശനത്തിന് എത്തേണ്ടത്. അയ്യപ്പന് ഏറ്റവും വിശേഷപ്പെട്ട മണ്ഡലപൂജ ഭംഗിയായി നടക്കാൻ എല്ലാവരും പങ്കെടുത്ത് നാമജപത്തോടെ ഏവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും മേൽശാന്തി അഭ്യർത്ഥിച്ചു.