Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeSpiritualപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവം: യുവജനസംഘം പ്രതിനിധി സംഗമവും സെമിനാറും

തിരുവല്ല : പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവത്തിൻ്റെ ഭാഗമായി “മതം- ജാതി-ആത്മീയത സമകാലീനമായ അന്വേഷണം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ എസ്.ജോസഫ് വിഷയം അവതരിപ്പിച്ചു. തുടർന്ന് യുവജനസംഘം പ്രതിനിധി സംഗമം നടന്നു. യുവജനസംഘം വൈസ് പ്രസിഡന്റ് കെ.ആർ. വിനോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മാവേലിക്കര എം.എൽ.എ അഡ്വ.എം.എസ് അരുൺകുമാർ ഉത്ഘാടനം ചെയ്തു.

സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തി. കവി എം.ആർ. രേണുകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈകൗൺസിലംഗം എം.ആർ തമ്പി,യുവജനസംഘം കേന്ദ്ര സമിതിയംഗങ്ങളായ പി.എ സുജിത്ത്, പ്രതീഷ്കുമാർ, ആതിര, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

യുവജനസംഘം ട്രഷറാർ അശ്വതി രമേശ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി രമേശ്കുമാർ കൃതഞ്ജതയും രേഖപ്പെടുത്തി. തുടർന്ന് ശാസ്താംകോട്ട ബാനർജീസ് കനൽ ഫോക്ക് ബാൻ്റിൻ്റെ നാടൻപാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി.

മൂന്നാം ദിവസമായ ഇന്ന് 11 മണിക്ക് കുമാരദാസസംഘം ക്യാപ്റ്റൻമാരുടെയും അംഗങ്ങളുടെയും  പ്രത്യേക യോഗം നടക്കും. വൈകിട്ട് 7 ന് മതസമ്മേളനം ആരംഭിക്കും. ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്ക്കരൻ്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ ഉത്ഘാടനം ചെയ്യും.  ഡോ.സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, സ്വാമി മുക്താനന്ദയതി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് :ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും

കൊച്ചി : ശബരിമലയിലെ സ്വർണ്ണപ്പാളി കേസിൽ ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.  നേരത്തെ ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ...

ആത്മനിർഭർ ഭാരത് : ഡിആർഡിഒ വികസിപ്പിച്ചെടുത്തത് 7 പുതിയ സാങ്കേതിക വിദ്യകൾ

ന്യൂഡൽഹി : ഏഴ് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആർഡിഒ. കേന്ദ്രസർക്കാരിന്റെ ടെക്നോളജി ഡെവലപ്മെന്റ് ഫണ്ട് (ടിഡിഎഫ്) പദ്ധതിക്ക് കീഴിലാണ് ഈ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തത്. ആത്മനിർഭർ ഭാരത്...
- Advertisment -

Most Popular

- Advertisement -