Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസ്വർണ്ണവും പണവും...

സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ  തമിഴ്‌നാട്ടിൽ നിന്നും  പോലീസ്  അറസ്റ്റ് ചെയ്യ്തു

ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും  ചങ്ങനാശ്ശേരി പോലീസ്  അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം ജില്ലയിൽ നല്ലനാട് വില്ലേജ് വെഞ്ഞാറമ്മൂട്  മാക്കാകോണം ഭാഗത്ത് പറമ്പ് വിളാകം വീട്ടിൽ  ഷിബു സാമുവൽ (51)  ആണ് പിടിയിലായത്.

കഴിഞ്ഞ 11 ന് രാത്രിയിലാണ് ചങ്ങനാശേരി ചെത്തിപ്പുഴ ഇൻഡസ്ട്രിയൽ നഗർ ഭാഗത്തുളള അടച്ചിട്ട വീട്ടിൽ നിന്നും 6 പവൻ സ്വർണാഭരണങ്ങളും 30000/- രൂപയും 20000/- രൂപ വില വരുന്ന  സിസി റ്റിവി ഹാർഡ് ഡിസ്കും മോഷണം പോയത്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കുവേണ്ടി ചങ്ങനാശ്ശേരി  ഡിവൈഎസ്പി എ കെ  വിശ്വനാഥന്റെ നിർദ്ദേശാനുസരണം പോലീസ് സ്റ്റേഷൻ  എസ് എച്ച് ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിലുലുള്ള സംഘം രൂപീകരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് തമിഴ് നാട് ഏർവാടിയിൽ നിന്നും പ്രതി പിടിയിലാകുന്നത്.

പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് അടഞ്ഞു കിടക്കുന്ന വീടുകൾ നോക്കി വയ്ക്കുകയും രാത്രിയിലെത്തി വീട് കുത്തിത്തുറന്ന് മോഷണം നടത്തി തമിഴ് നാട്ടിലേക്ക് കടക്കുകയുമാണ് പതിവ്. അടുത്ത നാളുകളിലായി കേരളത്തിൽ നടന്ന പല മോഷണ കേസ്സുകളിലും പ്രതിക്ക് പങ്കുണ്ടോ എന്നുളള വിവരം പോലീസ് അന്വേഷിച്ചു വരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേരള ഗവർണർ

തിരുവനന്തപുരം: പൗരസ്ത്യ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്ര മാതൃകാപരമാണെന്നും,   നേതൃത്വം നൽകിയവരെ അഭിനന്ദിക്കുന്നുവെന്നും കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ....

ബിഹാറിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 35% സംവരണം

പാറ്റ്ന : സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ച് ബിഹാറിലെ എൻഡിഎ സര്‍ക്കാര്‍.മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സ്ത്രീസംവരണം സംബന്ധിച്ച് തീരുമാനമെടുത്തത്. ബി​ഹാറിൽ സ്ഥിര താമസക്കാരായ സ്ത്രീകൾക്കാണ്...
- Advertisment -

Most Popular

- Advertisement -