കണ്ണൂർ : വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്നും മോഷണം പോയ ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു.സംഭവത്തിൽ അറസ്റ്റിലായ അയൽവാസി ലിജീഷ് സ്ഥിരം മോഷ്ടാവെന്നു പൊലീസ്.2023-ല്‍ കീച്ചേരിയിലെ വീട്ടില്‍നിന്ന് ലിജീഷ് 11 പവന്‍ മോഷ്ടിച്ചിരുന്നു. അന്ന് തൊണ്ടിമുതല്‍ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല.ആ കേസിലെ വിരലടയാളം സൂക്ഷിച്ചുവെച്ചിരുന്നു. ഇത് വളപട്ടണം കേസിലും നിര്‍ണായകമായെന്ന് പോലീസ് അറിയിച്ചു.
സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് സ്വർണവും പണവും സൂക്ഷിച്ചത്.കഴിഞ്ഞ കുറച്ചു ദിവസമായി അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി 100ഓളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചത്. 75 പേരുടെ വിരലടയാളം പരിശോധിച്ചു.